കൊട്ടാരക്കര : വായനാ ദിനത്തിനോടനുബന്ധിച്ച് മഹാത്മാ ലൈബ്രറിയുടെ മഹിളാ ശ്രീ അംഗങ്ങൾ വായനാ ദിനാചരണം നടത്തി. വായന ദിനാചരണ ഉദ്ഘാടനം ശ്രീമതി സുലോചന ടീച്ചർ നിർവഹിച്ചു. മഹാത്മ ലൈബ്രറിയുടെ മുതിർന്ന മഹിളാ ശ്രീ പ്രവർത്തകയായ സുലോചന ടീച്ചറെ പൊന്നാടയണിയിച്ച് ആദരിക്കുകയും. തുടർന്ന് സുലോചന ടീച്ചർ മഹാത്മാ ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറുകയും ചെയ്തു. മഹിളാ ശ്രീ അംഗങ്ങളായ രേഖ ഉല്ലാസ്, അഡ്വക്കേറ്റ് ലക്ഷ്മി അജിത്ത്, ശ്രീലക്ഷ്മി, മഹാത്മ ലൈബ്രറിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിജു ഫിലിപ്പ്, കെ ജി റോയ് കോശി കെ ജോൺ, കെ ജി, മഹാത്മാ വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ആർ ഹരികുമാർ, ജോർജ് പണിക്കർ, എസ് എ കരീം, വേണു അവണൂർ എന്നിവർ ആശംസകൾ അറിയിച്ചു,
