കൊട്ടാരക്കര : ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ ഉത്തർപ്രദേശ് സ്വദേശിയും നെടുവത്തൂർ ഈശ്വര വിലാസം ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിയുമായ കുൽദീപ് യാദവിനെ എ ഐ എസ് എഫ് നെടുവത്തൂർ മണ്ഡലം കമ്മിറ്റി ആദരിച്ചു. നെടുവത്തൂർ ചാലൂക്കോണത്തെ വാടക വീട്ടിലെത്തിയാണ് എ ഐ എസ് എഫ് നേതാക്കൾ ആദരവ് നൽകിയത്. സംസ്ഥാന കൌൺസിൽ അംഗം ജോബിൻ ജേക്കബ് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. മണ്ഡലം പ്രസിഡന്റ് അഭിജിത്ത് ഏറ്റുവായ്ക്കോട് ജില്ലാ കമ്മിറ്റി അംഗം ആഘോഷ് സിപിഐ നേതാക്കളായ പി എസ് സുരേഷ്, സാബു, സി സുരേഷ്,സജി എന്നിവർ പങ്കെടുത്തു.
