കൊട്ടാരക്കര : കൊല്ലം ജില്ല ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ കാരുണ്യ നിധി സമ്മാന കൂപ്പൺ പദ്ധതിയുടെ കൊല്ലം ജില്ലാതല ഉദ്ഘാടനവും സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും ജൂൺ 15 ബുധനാഴ്ച മൂന്ന് മണിക്ക് കൊട്ടാരക്കര ലയൺസ് ഹാളിൽ വച്ച് നടത്തപ്പെട്ടു. ഈ സമ്മേളനത്തിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് തമ്പി നാഷണൽ ഉദ്ഘാടനം ചെയ്തു. ജില്ലാ തലത്തിലുള്ള സമ്മാനക്കൂപ്പൺ ന്റെ ആദ്യവില്പന സാജു സുരേഷ് നിർവഹിച്ചു.
