പുതിയ കാലത്ത് സമസ്ത മേഖലകളിലും ഐടി വിഭാഗത്തിന്റെ സേവനം അനിവാര്യമായിരിക്കുകയാണെന്നു ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഐടി, ഐടി അനുബന്ധ മേഖലയിലെ ജീവനക്കാർക്കും സംരംഭകർക്കുമായി തൊഴിൽ വകുപ്പ് നടപ്പാക്കുന്ന ക്ഷേമ പദ്ധതിയുടെ ഓൺലൈൻ മെമ്പർഷിപ്പ് രജിസ്ട്രേഷൻ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർക്കാർ സംവിധാനങ്ങളും സേവനങ്ങളും ഓൺലൈൻ രീതിയിലേക്കു മാറുന്ന കാലഘട്ടത്തിൽ ഐടി മേഖലയ്ക്കും അവയെ പരിപോഷിപ്പിക്കുന്ന ജീവനക്കാർക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.
