അഗളി: ആന്ധ്രയിൽ നിന്നും മൊത്തമായി കേരളത്തിൽ എത്തിച്ച് ചില്ലറവിൽപ്പന നടത്തുന്ന മുത്തുകുമാർ എന്ന സ്വാമി മുത്തുകുമാറിനെയാണ് വിൽപ്പന നടത്തുന്നതിനിടെ പോലീസ് പിടികൂടിയത്. പാലക്കാട് ഡാൻസാഫ് സ്ക്വാഡും ഗുണ്ടാ വിരുദ്ധ സ്ക്വാഡ്, അഗളി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ വലയിലാക്കിയത്. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ 4 ലക്ഷം രൂപയോളം വില വരും. ഭക്തിയുടെ മറവിലാണ് മുത്തു കുമാർ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. തൃശൂർ ജില്ലയിൽ ഒരു കൊലപാതക കേസും തൃശൂർ എക്സൈസ് കഞ്ചാവ് കേസിലും ഇയാൾ പ്രതിയായിരിന്നു. അഗളി പോലീസ് കേസ്സ് എടുത്ത് അന്വേഷണം ആരംഭിച്ചു. നടപടി ക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.