എഴുകോൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയ പ്രതിയെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. എഴുകോൺ കരീപ്ര വാക്കനാട് ചരുവിള പുത്തൻ വീട്ടിൽ ഗിരീഷ് ആനന്ദ് (28) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ തിരുവനന്തപുരത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ മാസം നാലാം തീയതിയാണ് ഇയാൾ പെൺകുട്ടിയെ കാറിൽ കയറ്റി തട്ടികൊണ്ടുപോയത്. തുടർന്ന് ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ പെൺകുട്ടിയെ പാർപ്പിച്ച് വരുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എഴുകോൺ പോലീസ് ഇൻസ്പെക്ടർ ടി.എസ് ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ അനീസ്, എ.എസ്.ഐ ഷിബു, എസ്.സി.പി.ഒ പ്രദീപ്, സി.പി.ഒ അജയകുമാർ, സി.പി.ഒ വിനീത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ കേസിലെ രണ്ടാം പ്രതിയെ 30 /04 /2022 ൽ അറസ്റ്റ് ചെയ്തിരുന്നു.
