കൊട്ടാരക്കര : മരുമകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്ത് വരികയായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുടവട്ടൂർ വട്ടയത്തുകാല പൊയ്കവിള വീട്ടിൽ എസ് രാജമ്മ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 ന് കട്ടയിൽ ഗുരുമന്ദിരത്തിന് സമീപമായിരുന്നു സംഭവം. വാളകം അണ്ടൂരിൽ താമസിക്കുന്ന മകളുടെ വീട്ടിൽ നിന്നും കുടവട്ടൂരിലെ വീട്ടിലേയ്ക്ക് വരികയായിരുന്നു അപകടം. ഉടനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് പരേതനായ സോമൻപിള്ള. മകൾ : അശ്വതി. മരുമകൻ : ജി രതീഷ് (സിപിഐ എം വാളകം ലോക്കൽ കമ്മിറ്റി അംഗം, ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരൻ, ചടയമംഗലം).
