കൊട്ടാരക്കര : നിരവധി കേസുകളിലെ പ്രതികളായ സഹോദരങ്ങളെ ഗുണ്ടാ നിയമപ്രകാരം കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ, കൊല്ലം ഈസ്റ്റ്, കൊട്ടിയം, കിളികൊല്ലൂർ, കണ്ണനല്ലൂർ, ഇരവിപുരം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കുപ്രസിദ്ധ ഗുണ്ടകളും സഹോദരങ്ങളുമായ കൊറ്റങ്കര പുനുക്കന്നൂർ ആലുംമൂട് നിഷാദ് മൻസിലിൽ കൊള്ളി നിയാസ് എന്നറിയപ്പെടുന്ന നിയാസ്(27), നിഷാദ്(31) എന്നിവരെയാണ് കാപ്പ നിയമ പ്രകാരം കുണ്ടറ പോലീസ് അറസ്റ് ചെയ്തത്.
കേസുകളെല്ലാം തന്നെ ആയുധം കൊണ്ട് മാരകമായ ദേഹോപദ്രവം ഏൽപ്പിക്കൽ, കൊലപാതകശ്രമം, നരഹത്യാശ്രമം, പിടിച്ചുപറി തുടങ്ങിയ വകുപ്പുകൾക്ക് രജിസ്റ്റർ ചെയ്തതാണ്. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി നൽകിയ റിപ്പോർട്ടിൽ ജില്ലാ കളക്ടർ കരുതൽ തടങ്കലിന് ഉത്തരവ് പുറപ്പെടുവിച്ചു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ ബി രവി ഐ പി എസ് ന്റെ നിർദ്ദേശാനുസരണം കുണ്ടറ ഐ എസ് എച്ഛ് ഒ മഞ്ചുലാലിൻറെ നേതൃത്വത്തിൽ എസ് ഐ മാരായ ബാബുകുറുപ്പ്, സിജിൻ മാത്യു, എ എസ് ഐ സതീശൻ, സി പി ഒ മാരായ ദീപക്, , റിജു, റിയാസ്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ് ചെയ്തത്.
