കൊട്ടാരക്കര : നാഥൻ ക്ലിനിക്കും തര്യൻസ് ഫിസിയോതെറാപ്പി ക്ലിനിക്കും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 9 മണിക്ക് തൃക്കണ്ണമംഗൽ കോടതി ജംഗ്ഷനിലെ തര്യൻസ് ക്ലിനിക്കിൽ വച്ച് നടത്തപ്പെടും. കൊട്ടാരക്കര നഗരസഭ ചെയർമാൻ എ ഷാജു ഉദ്ഘാടനം ചെയ്യും. പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ, തൈറോയ്ഡ്, പാദസ്പർശരോഗം, ശ്വാസ കോശരോഗം എന്നിവയുടെ പരിശോധനകൾ സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ. 9544436132, 8592868614.
