കൊട്ടാരക്കര : നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കന്ററി സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ത്രിദിന പഠന ക്യാമ്പ് നെടുവത്തൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ. രാജശേഖരൻ പിള്ള ഉദ്ഘാടനം ചെയ്തു.

സ്കൂൾ പി ടി എ പ്രസിഡന്റ് വി.ഗോപകുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ. സുരേഷ് കുമാർ എസ്. പി. സി ഫ്ളാഗ് ഹോസ്റ്റിംഗ് നടത്തി. എസ് പി സി ജനമൈത്രി എസ് ഐ യും , ക്യാപ് ജില്ലാ കോഡിനേറ്ററുമായ എ. ജി വാസുദേവൻ പിള്ള, എസ് പി സി അസി: നോഡൽ ഓഫീസർ ബൈജു, സ്കുൾ പ്രിൻസിപ്പൽ ജിജി വിദ്യാധരൻ, ഹെഡ്മിസ്ട്രസ്സ് സിന്ധു എസ് നായർ, ഗാഡിയൻ എസ് പി സി പ്രസിഡന്റ് ആർ രജീഷ്, സി. പി .ഒ സാം ഡാനിയൽ , എ. സി. പി .ഒ ഗംഗ എം. കെ , അധ്യാപകരായ അനൂപ് ആർ ജി, വിമൽ രാജ് എന്നിവർ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ പഠന ക്ലാസുകൾ നടക്കും.

