ശാസ്താംകോട്ട : കടയുടെ മുന്നിൽ വച്ചിരുന്ന ബുള്ളറ്റ് മോഷ്ടിച്ച കേസിൽ യുവാവിനെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് ചരുവിള പുത്തൻവീട്ടിൽ ആശിഷ് (21) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 23 നാണ് ഊക്കൻമുക്കിനും ഷാപ്പ് മുക്കിനും ഇടയിലുള്ള കടയുടെ മുന്നിൽ വച്ചിരുന്ന ബുള്ളറ്റ് പ്രതി മോഷ്ടിച്ചുകൊണ്ട് പോയത്. ഇരവിപുരം പോലീസിന്റെ സഹായത്തോടെ ശാസ്താംകോട്ട എസ്.ഐ അനീഷ്. എ, എസ്.ഐ ഭുവനചന്ദ്രൻ നായർ, സി.പി.ഒ അരുൺകുമാർ, സി.പി.ഒ റാനിഷ് ആർ പിള്ള എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
