ഏരൂർ : വീട്ടമ്മ ആത്മഹത്യാ ചെയ്ത സംഭവത്തിൽ ഭർത്താവിനെ ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. അയിലറ കൈവല്യം വീട്ടിൽ ഹരികുമാർ (48) നെയാണ് അറസ്റ്റ് ചെയ്തത്. ഹരികുമാറിന്റെ ഭാര്യയായ സംഗീത (42) യാണ് നിരന്തരമായ മാനസിക ശാരീരിക പീഡനങ്ങൾ മൂലം മനംനൊന്ത് മെയ് 31 ന് രാത്രിയോടെ വീടിന്റെ മുൻവശത്ത് വച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സംഗീതയെ അഞ്ചൽ സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിലും തുടർന്ന് തിരുവനതപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കെ ഒന്നാം തീയതി പുലർച്ചയോടെ സംഗീത മരണപ്പെട്ടു. ഏരൂർ ഇൻസ്പെക്ടർ എം.ജി വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐ ശരലാൽ, എസ്.ഐ നിസാറുദീൻ, എസ്.ഐ അബ്ദുൾ റഹിം, സി.പി.ഓ മാരായ അരുൺ ഐ.ബി, അബീഷ്, രാജീവ് എന്നിവരടങ്ങിയ ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
