തിരുവനന്തപുരം: കോവിഡിന്റെ അതിതീവ്രഘട്ടം പിന്നിട്ട പുതിയ അധ്യന വർഷത്തിന് ഇന്ന് തുടക്കം. രണ്ട് വർഷത്തിന് ശേഷമുള്ള പ്രവേശനോത്സവം ആഘോഷമാക്കാൻ പൂർത്തിയായി. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രണ്ട് വർഷത്തിന് ശേഷം നടക്കുന്ന പ്രവേശനോത്സവം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. ഒന്നാം ക്ലാസിൽ അഞ്ച് ലക്ഷത്തോളം വിദ്യാർഥികൾ എത്തുമെന്നാണ് കണക്കുകൂട്ടൽ. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനനം കഴക്കൂട്ടം ഗവ ഹയർ സെക്കന്ററി സ്കൂളിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നത്. ജില്ലാഉപജില്ലാ സ്കൂൾ തലങ്ങളിലും പരിപാടികൾ സംഘടിപ്പിക്കും.
