കൊട്ടാരക്കര നഗരസഭയുട ചെയർമാന്റെ വാഹനം തമിഴ്നാട് അതിർത്തിയിൽ വച്ചു അപകടത്തിൽ പെട്ടു നശിച്ചതിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപെട്ടു പ്രതിഷേധം നടത്തി. സെക്രട്ടറിയെ ഉപരോധിക്കുകയും, തുടർന്ന് നഗരസഭ ഗേറ്റിന് മുന്നിൽ ഉപരോധം നടത്തുകയും ചെയ്തു. ഉപരോധ സമരം കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ വി. ഫിലിപ്പ് ഉത്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ. ജി. അലക്സ്. ഡി. സി. സി. സെക്രട്ടറി പി. ഹരികുമാർ, ആർ. എസ്. പി. നേതാവ്. സോമസേകരൻ നായർ, എം. അമീൻ, കൗൺസിലർ മാരായ, കണ്ണംകോട് ശശി, ജോളി പി വർഗീസ്, പൂജ ജസീം, പവിജ പത്മൻ, തോമസ് പി മാത്യു, ജയിസി ജോൺ, സൂസമ്മ പി. എം, എന്നിവർ പ്രസംഗിച്ചു.
