തീരദേശ ജനതയുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശ മേഖലയുടെ സാമൂഹ്യപുരോഗതിയിൽ പ്രത്യേക ശ്രദ്ധയൂന്നിയാണു സർക്കാർ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരദേശ സ്കൂളുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമായി നിർമിച്ച 20 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
