കൊട്ടാരക്കര : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം സർവീസിൽ നിന്നും വിരമിക്കുന്ന സഹപ്രവർത്തകർക്ക് സമുചിതമായ യാത്രയയപ്പും കുടുംബസംഗമവും നടത്തി.

കൊട്ടാരക്കര ധന്യ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യാത്രയയപ്പ് യോഗവും കുടുംബസംഗമവും കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ. ബി രവി IPS ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണം നടത്തി.

പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ 30 സഹപ്രവർത്തകർ കൊല്ലം റൂറൽ ജില്ലയിൽ നിന്നും പോലീസ് സേവനകാലം അവസാനിപ്പിച്ച് പൊതു സമൂഹത്തിന്റ ഭാഗം ആകും. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത യാത്രയയപ്പ് സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്ത് മുഖ്യ ആശംസകനായും സുപ്രസിദ്ധ സിനിമാതാരവും കൊട്ടാരക്കര മൂഴിക്കോട് നിവാസിയുമായ ധന്യ അനന്യ(അയ്യപ്പനും കോശിയും)അതിഥിയായും പങ്കെടുത്തു. സർവീസ് കാലയളവിൽ പോലീസ് സംഘടനകളുടെ ജില്ലാ കമ്മിറ്റി അംഗമായും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ച കൊട്ടാരക്കര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എസ് സുനിൽ, ജില്ലാ ക്രൈം ബ്രാഞ്ച് സബ് ഇൻസ്പെക്ടർ രാജു റ്റി കല്ലുംമൂട്ടിൽ, ശൂരനാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജയചന്ദ്ര ബാബു, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ എസ് സുഗുണൻ, കൊല്ലം ജില്ലാ പോലീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് എം സി പ്രശാന്തൻ,കേരള യൂണിവേഴ്സിറ്റി നടത്തിയ ബി എസ് സി മാത്സ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ അനസിന്റെ മകൾ ആയിഷാ എ എച്ച് ഉൾപ്പെടെയുള്ളവർ യാത്രയയപ്പ് കുടുംബസംഗമ യോഗത്തിൽ സംഘടനയുടെ ആദരവ് ഏറ്റുവാങ്ങി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ പ്രസിഡന്റ് എം. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ കൊല്ലം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ആർ അശോക് കുമാർ, ശാസ്താംകോട്ട ഡി വൈ എസ് പി രാജ് കുമാർ.പി, ഡി സി ആർ ബി, ഡി വൈ എസ് പി സന്തോഷ് കുമാർ തുടങ്ങി പോലീസ് സംഘടന ഭാരവാഹികളായ ഉണ്ണികൃഷ്ണ പിള്ള.കെ, കെ.ജയകുമാർ,രാജീവൻ ആർ,എസ് നജീം,സുജിത്. എസ്.എൽ, ഷാജഹാൻ.എ,മധുക്കുട്ടൻ റ്റി കെ, പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സി ഡി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. കെപിഓഎ ജില്ലാ സെക്രട്ടറി സാജു ആർ അൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി നിക്സൺ ചാൾസ് കൃതജ്ഞതയും പറഞ്ഞു. കൊല്ലം ഇപ്റ്റ അവതരിപ്പിച്ച നാടൻ പട്ടോടെ യാത്രയയപ്പ് ചടങ്ങുകൾ അവസാനിച്ചു.