കേരള നിയമസഭ സംഘടിപ്പിച്ച വനിതാ സാമാജികരുടെ ദേശീയ കോൺഫറൻസിനു സമാപനം. സ്ത്രീകൾക്ക് സംസ്ഥാന നിയമസഭകളിലും ലോക്സഭയിലും 33 ശതമാനം സംവരണം വിഭാവനം ചെയ്യുന്ന വനിതാ സംവരണ ബിൽ പാസാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുക, പൊതു ഇടങ്ങളിലും ഓൺലൈനിലും വനിതകൾക്കെതിരേ നടക്കുന്ന അപകീർത്തികരമായ പരാമർശങ്ങൾ തടയുന്നതിനു സമഗ്ര നിയമ നിർമാണം നടത്തുക എന്നീ രണ്ടു പ്രമേയങ്ങൾ സമ്മേളനം പാസാക്കി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി 120 പ്രതിനിധികളാണു സമ്മേളനത്തിൽ പങ്കെടുത്തത്.
