നിരവധി ധീര വനിതകളുടെ കൂടി പോരാട്ടത്തിന്റെയും ത്യാഗത്തിന്റേയും ഫലമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. അറിയപ്പെടുന്നവരെ പോലെ തന്നെ അറിയപ്പെടാത്ത നിരവധി വനിതകളും ഇതിൽ പങ്കാളികളായി. ഇന്ത്യയിലാകെ ഇത്തരത്തിൽ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയവരുണ്ട്. കേരള നിയമസഭയിൽ നടക്കുന്ന വനിതാ സാമാജികരുടെ ദേശീയ സമ്മേളനത്തിലെ ശിൽപശാലയാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വനിതകളുടെ പങ്കിനെക്കുറിച്ച് ചർച്ച ചെയ്തത്.
ബംഗാൾ, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്ന് നിരവധി വനിതകളാണ് സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ തീച്ചൂളയിലേക്ക് എടുത്തു ചാടിയതെന്ന് ശിൽപശാലയിൽ സംസാരിച്ച ലോക്സഭ മുൻ അംഗം സുഭാഷിണി അലി പറഞ്ഞു.
