വണ്ടന്മേട് ഗ്രാമ പഞ്ചായത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ മേറ്റുമാരുടെ പട്ടിക കുറ്റമറ്റതാണോ എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പരിശോധിക്കണമെന്ന് എം ജി എന്‍ ആര് ഇ ജി എസ് ഓംബുഡ്സ്മാന് പി.ജി. രാജന് ബാബു ഉത്തരവിട്ടു. കിണറിന് അപേക്ഷിച്ചിട്ടും കിട്ടിയില്ലെന്നും, കുളം നിര്‍മ്മിക്കണമെന്ന ആവശ്യം നിരസിച്ചെന്ന കൊച്ചറയിലെ ഗുണഭോക്താവിന്റെ പരാതിയിലാണ് ഓംബുഡ്സ്മാന്റെ ഉത്തരവ്. പുതിയ മേറ്റിന്റെ കീഴില്‍ പണിയെടുക്കാന്‍ പഴയ മേറ്റായ പരാതിക്കാരി വിസമ്മതിക്കുകയാണണ്ടായതെന്നും പ്രവൃത്തി നടക്കുന്നുണ്ടെന്നും പരാതിക്കാരിക്ക് തൊഴില്‍ നല്‍കുന്നതിന് പഞ്ചായത്തിന് തടസ്സമില്ലെന്നും സെക്രട്ടറി ഓംബുഡ്സ്മാനെ അറിയിച്ചു. കുളം നിര്‍മ്മിക്കണമെന്ന ആവശ്യം പരിഗണിക്കണമെന്നും സെക്രട്ടറിയോട് ഓംബുഡ്സ്മാന് ആവശ്യപ്പെട്ടിട്ടുണ്ട്.
