കൊട്ടാരക്കര : എം ജി എം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി അൻഷിക നായർ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ് കരസ്ഥമാക്കി. ഒൻപത് വയസ്സിൽ അഞ്ഞൂറോളം ഫേസ്ബുക്ക് വീഡിയോകളും ലൈവ് പ്രോഗ്രാമുകളും സ്വന്തമായി കൊറിയോഗ്രഫി ചെയ്ത് അവതരിപ്പിച്ചതിന് ആണ് അവാർഡ്. ധാരാളം സ്റ്റേജ് പ്രോഗ്രാമുകളും ചെയ്തിട്ടുണ്ട്. അഞ്ച് വർഷങ്ങളായി ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നു.
ഷില്ലോങ് ആർമി സ്കൂൾ അധ്യാപകനായ സന്തോഷിൻ്റെയും കൊട്ടാരക്കര നവോദയ വിദ്യാലയ സ്റ്റാഫ് നേഴ്സായ ആശാ കെ ശിവദാസിൻ്റെയും മകളാണ്. കൊട്ടാരക്കര നവോദയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ആകാശ് ആണ് സഹോദരൻ. ഒരു പ്രൊഫഷനൽ ഡാൻസർ ആകണമെന്നാണ് അൻഷികയുടെ ആഗ്രഹം.