പാലക്കാട് : കാണാതായ 2 പോലീസുകാരെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിനോട് ചേര്‍ന്ന വയലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹവില്‍ദാര്‍മാരായ മോഹന്‍ദാസും അശോകനുമാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇരുവരെയും കാണാതായത്. പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം നടത്തി വരവേയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
