സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി പുതിയ ലോഗോയും ടാഗ്ലൈനും പുറത്തിറക്കി. സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ലോഗോയുടെയും ടാഗ്ലൈനിന്റെയും പുതിയ പരസ്യ വാചകങ്ങളുടെയും പ്രകാശനം നിർവഹിച്ചു.പൊതുജനങ്ങൾ, വ്യാപാരികൾ, നികുതി വിദഗ്ദ്ധർ, ഉദ്യോഗസ്ഥർ എന്നിവർ അടങ്ങിയ നികുതി വ്യവസ്ഥിതിയിലേക്ക് കൂടുതൽ ക്രിയാത്മകമായി സന്ദേശങ്ങൾ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ലോഗോയും ടാഗ്ലൈനും തയാറാക്കിയിരിക്കുന്നതെന്ന് പ്രകാശനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
