പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കുട്ടികളിലെ പഠനവൈകല്യ നിർണയവും പരിപാലനവും, യോഗയും ജീവിത ശൈലി രോഗങ്ങളും വിഷയത്തിൽ മുഖ്യ പരിശീലകർക്കുള്ള പരിശീലനം തിരുവനന്തപുരത്ത് ആരംഭിച്ചു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പരിശീലനം ഉദ്ഘാടനം ചെയ്തു.യോഗയിലും, മാനേജ്മെൻറ് ഓഫ് ലേണിംഗ് ഡിസബിലിറ്റിയിലും പഠനം വിജയകരമായി പൂർത്തിയാക്കിയവരിൽ നിന്ന് തെരഞ്ഞെടുത്തവർക്ക് മുഖ്യ പരിശീലകരാകാനുള്ള പരിശീലന പരിപാടിയാണ് സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. യോഗയിൽ 40 പേർക്കും മാനേജ്മെൻറ് ഓഫ് ലേണിംഗ് ഡിസബിലിറ്റിയിൽ 35 പേർക്കുമാണ് പരിശീലനം നൽകുന്നത്.
