അഞ്ചൽ : നിരോധിത പുകയില ഉൽപ്പനങ്ങൾ വിൽപ്പന നടത്തിയ ആളിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ സ്വദേശിയായ വിൽഫ്രഡ് മാർട്ടിൻ (55) നീയാണ് അറസ്റ്റ് ചെയ്തത്. അഗസ്ത്യക്കോട് കലുങ്ക് ജംഗ്ഷനിൽ പ്രതി നടത്തിവരുന്ന ഗുഡ് വിൽ എന്ന കടയുടെ പുറത്തായി കൂട്ടിയിട്ടിരുന്ന കരിക്കുകളുടെ ഇടയിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഇയാൾ സമാനമായ കേസിൽ മുൻപും അറസ്റ്റിലായിട്ടുള്ളതാണ്. പുനലൂർ ഡി.വൈ.എസ്.പി വിനോദിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജി ഗോപകുമാർ ,എസ്.ഐ പ്രശാന്തൻ ഡി.വൈ.എസ്.പി യുടെ പ്രത്യക സ്ക്വാഡിലെ അംഗങ്ങളായ എ .എസ്.ഐ അമീൻ, സി.പി.ഒ ശബരി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
