ഏരൂർ: യുവാവിനെ ആക്രമിച്ച പ്രതിയെ ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. ഏരൂർ ആശ ഭവനിൽ ഷിജു(36)വിനെയാണ് അറസ്റ്റ് ചെയ്തത്. ഏരൂർ തെക്കേവയൽ ചരുവിള പുത്തൻവീട്ടിൽ സതീഷിനെയാണ് ആക്രമിച്ചത്. സതീഷിന്റെ ചേട്ടന്റെ മകനെ എടുത്തുകൊണ്ടുപോയത്
ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ പ്രതി സതീഷിനെ അസഭ്യം പറയുകയും മുറ്റത്തുകിടന്ന കമ്പു കൊണ്ട് അക്രമിക്കുകയും തടസം പിടിക്കാൻ വന്ന സതീഷിന്റെ അമ്മയെ കമ്പു കൊണ്ട് അടിക്കുകയും ചെയ്തു. ആക്രമണത്തിൽ കൈക്ക് പൊട്ടൽ സംഭവിച്ച സതീഷ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഏരൂർ എസ്.ഐ ശരലാൽ, എസ്.ഐ നിസാറുദീൻ, എ.എസ്.ഐ മധു, എ.എസ്.ഐ വേണു , എസ്.സി.പി.ഒ അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
