കൊട്ടാരക്കര : തലച്ചിറ വൈദ്യശാല ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ചന്ദ്ര നഴ്സിംഗ് ഹോം ആൻഡ് കൺസൾട്ടിങ് സെന്ററിന്റെ ജന്നൽ ഗ്ലാസ്സുകൾ തകർത്ത പ്രതിയെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. തലച്ചിറ തെങ്ങിൻകോട് സിയാദ് മൻസിലിൽ 50 വയസുള്ള ഷിഹാബുദ്ധീനാണ് അറസ്റ്റിലായത്. പ്രതി നഴ്സിംഗ് ഹോമിലെ ഡോക്ടറായ സന്തോഷ് ഉണ്ണിത്താന്റെ കാറിന്റെ റിയർ വ്യൂ മിറർ പിടിച്ചു മടക്കുകയും ഗ്ലാസിൽ ഇടിക്കുകയും ചെയ്യുന്നത് കണ്ട ഡോക്ടർ പിടിച്ചുമാറ്റിയതിലുള്ള വിരോധത്താൽ എട്ടാം തീയതി രാത്രിയോടുകൂടി പ്രതി നഴ്സിംഗ് ഹോമിൽ അതിക്രമിച്ച് കയറി ജന്നൽ ഗ്ലാസ്സുകൾ ചുടുകട്ട കൊണ്ട് ഇടിച്ച് പൊട്ടിക്കുകയായിരുന്നു. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ എസ്.ഐ ഹബീബ്.എസ്.എം, എസ്.ഐ അജയകുമാർ ,സി.പി.ഒ ജയേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
