ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ജില്ലയില്‍ വ്യാപകമായി നടപ്പിലാക്കണമെന്ന് ആരോഗ്യ-വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് സമഗ്രപച്ചക്കറി കൃഷി വികസന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തോട്ടപ്പുഴശേരി മാരാമണ്‍ സെന്റ് ജോസഫ്സ് ചര്‍ച്ച് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിയിലേക്ക് മടങ്ങുക എന്ന സന്ദേശമാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി നല്‍കുന്നത്. ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിഷരഹിതമായ പച്ചക്കറികള്‍ നമുക്ക് തന്നെ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഫലപ്രദമായ ഇടപെടലാണിത്. നാം എന്തു കഴിക്കുന്നുവോ അതാണ് നമ്മുടെ ആരോഗ്യം. വിഷരഹിതമായ പച്ചക്കറിയും ഭക്ഷ്യപദാര്‍ത്ഥങ്ങളും കഴിക്കുന്നതാണ് നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമെന്നും മന്ത്രി പറഞ്ഞു.
