പുനലൂർ: കാറിൽ സഞ്ചരിച്ച കുടുംബത്തെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. പുനലൂർ മുസാവരിക്കുന്ന് സ്വദേശി അംജത്ത് (43),പുനലൂർ കാഞ്ഞിരംവിള വീട്ടിൽ റോബിൻ(32) എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം തീയതി രാത്രി 7.45 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.പുനലൂർ മാർക്കറ്റ് റോഡിൽ വച്ച് പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ ഹാരിസ് ഓടിച്ചുകൊണ്ടുവന്ന കാറിൽ ഇടിക്കാൻ വന്നത് ചോദ്യം ചെയ്തതിൽ പ്രകോപിതരായ പ്രതികൾ ഹാരിസിനെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയും തടയാൻ ശ്രമിച്ച ബാപ്പയെയും ഉമ്മയെയും ആക്രമിക്കുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിട്ട് ഒളിവിൽ പോയിട്ടുള്ളതാണ് . റോബിൻ മുൻപും നിരവധി കേസുകളിൽ പ്രതിയാണ്. പുനലൂർ ഡി.വൈ.എസ്.പി വിനോദ്.ബി ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുനലൂർ ഇൻസ്പെക്ടർ ബിനു വർഗീസിന്റെ നേതൃത്വത്തിൽ എസ്. ഐ ഹരീഷ്, എ. എസ് .ഐ അമീൻ സി.പി.ഒ മാരായ രഞ്ജിത്ത്, അജീഷ് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിട്ടുള്ളതാണ്
