തുടര്‍ച്ചയായ 26-ാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. ഏപ്രില്‍ 7 മുതല്‍ പ്രധാന നഗരങ്ങളിലെല്ലാം പെട്രോള്‍-ഡീസല്‍ വില ഏറ്റക്കുറച്ചിലുകളില്ലാതെ തുടരുകയാണ്. ഇന്ന് തിരുവനന്തപുരത്ത് പെട്രോള്‍ വില 117.19 രൂപയും ഡീസല്‍ വില 103.95 രൂപയുമാണ്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 115.18 രൂപയും ഡീസലിന് 102.06 രൂപയും കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 115.75 രൂപയും ഡീസലിന് 102.62 രൂപയുമാണ് വില.രാജ്യത്ത് ഇന്ധന വില ദിവസേന പരിഷ്കരിക്കുന്നത് അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയുടെയും വിദേശ നാണയ വിനിമയത്തിലെ ഏറ്റക്കുറച്ചിലുകളുടെയും അടിസ്ഥാനത്തിലാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ നാലു മാസത്തോളം വില പരിഷ്കരണം നിര്‍ത്തിവച്ചിരിരുന്നു. പിന്നീട് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷമാണ് പുനരാരംഭിച്ചത്. മാര്‍ച്ച് 22 ന് ശേഷം തുടര്‍ച്ചയായ വര്‍ധനവുണ്ടായതോടെ ഇന്ധന വിലയില്‍ ലിറ്ററിന് 10 രൂപയുടെ വര്‍ധനവുണ്ടായി. രണ്ടാഴ്ചയ്ക്കുള്ളിലാണ് ഈ വര്‍ധന.
