കൊട്ടാരക്കര: വീട്ടുടമസ്ഥയായ സ്ത്രിയെയും കുടുംബത്തെയും ആക്രമിച്ച കേസിൽ വാടകക്കാരനായ അവണൂര്‍ കല്ലമ്പലത്ത് വീട്ടില്‍ സജീറും(41), അമ്പലപ്പുറം ബിനു ഭവനത്തിൽ ബിനു(43)വിനേയുമാണ് കൊട്ടാരക്കര പോലീസ് അറസ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനു ആസ്പദമായ സംഭവം ഉണ്ടായത്. ആക്രമിക്കപ്പെട്ട സ്ത്രീയുടെ വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന ബിനുവിനോട് പുറത്തു നിന്ന് വന്നവരെ താമസിപ്പിക്കരുതെന്നു പറഞ്ഞതിലുള്ള വിരോധത്താലാണ് സജീറുമായി ചേർന്ന് ഇന്നലെ രാത്രി 11 മണിയോടുകൂടി സ്ത്രിയേയും ഭർത്താവിനെയും മകനെയും പ്രതികൾ ആക്രമിച്ചത്. പ്രതികൾ രണ്ടുപേരും മുൻപും അടിപിടി കേസുകളിൽ കൊട്ടാരക്കര പോലീസ് അറസ്റ് ചെയ്തിട്ടുള്ളതാണ്. എസ്ഐ ശ്രീകുമാർ എസ് ഐ വിശ്വനാഥൻ എസ് ഐ മധുസൂദനൻ എ എസ് ഐ ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ് ചെയ്തത്. അറസ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
