തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എംഎല്‍എ പി. സി. ജോര്‍ജ് കസ്റ്റഡിയില്‍. ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. ജോര്‍ജുമായി പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചു. ഫോര്‍ട്ട് സ്റ്റേഷനിലെത്തിയ ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക.
