കൊട്ടാരക്കര താലൂക്കിൽ മൈലം വില്ലേജിൽ കുളപ്പാറ എന്ന സ്ഥലത്തു സർക്കാർപുറമ്പോക്ക് കയ്യേറി ആരാധനാലയം പണിയുന്നതായി പരാതിലഭിച്ചതിൻ്റ അടിസ്ഥാനത്തിൽ കൊട്ടാരക്കര തഹസിൽദാർ ശ്രി. പി. ശുഭൻ്റെ നേതൃത്വത്തിൽ റവന്യൂ സംഘം സ്ഥലത്തെത്തുകയും താലൂക്ക് സർവേയറുടെ സഹായത്താൽ സ്ഥലം അളന്ന് തിട്ടപ്പെടുതിയത്തി നിർമ്മാണം നടക്കുന്നത് സർക്കാർ പുറമ്പോക്കിൽ ആണെന്ന് ബോധ്യപ്പെട്ടത്തിനെ തുടർന്ന് കൊട്ടാരക്കര പോലീസിൻ്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സഹായത്താൽ നിർമ്മാണ പ്രവർത്തനങ്ങൾ തടയുകയും നിർമാണ സാമഗ്രികൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു . അനധികൃത കയ്യേറ്റത്തിനും നിർമാണത്തിനും ബന്ധപ്പെട്ടവർ ക്കെതിരെ KLC ആക്ട് പ്രകാരം കേസ് എടുക്കുകയും ക്രിമിനൽ കേസ് എടുക്കുന്നതിന് പോലീസിന് നിർദേശം നൽകി. തഹസിൽദാരെ കൂടാതെ ഡെപ്യൂട്ടി തഹസിൽദാർമാരായ കെ ജി സുരേഷ് കുമാർ, രാമദാസ് എൻ, ഷിജു ആർ, അജേഷ്. ജീ, മൈലം വില്ലേജ് ഓഫീസർ റീന, താലൂക്ക് സർവേയർ പദ്മകുമാർ, എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു നടപടി. കൂടാതെ കൊട്ടാരക്കര പോലീസ് ഇൻസ്പെക്ടർ ജോസഫ് ലിയോണിൻ്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘവും സ്ഥലത്തു ഉണ്ടായിരുന്നു.
