കൊട്ടാരക്കര. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം സർവീസിൽ നിന്നും വിരമിക്കുന്ന സഹപ്രവർത്തകർക്ക് സമുചിതമായ യാത്രയയപ്പ് നൽകി.കൊട്ടാരക്കര ജൂബിലി മന്ദിരം ഹാളിൽ നടന്ന യാത്രയയപ്പ് യോഗം കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.കെ. ബി രവി IPS ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി.എഴുകോൺ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ രവികുമാർ.ഡി, ജയചന്ദ്രൻ. ആർ,കൊല്ലം റൂറൽ സി ബ്രാഞ്ച് സബ് ഇൻസ്പെക്ടർ മാത്യു വർഗീസ്,ഡി സി ആർ ബി സബ് ഇൻസ്പെക്ടർ സാബു വർഗീസ്,കൊട്ടാരക്കര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ഷാജൻ.എസ്, ഗംഗാദത്തൻ.ബി, ഡി എച് ക്യു എം.റ്റി വിഭാഗം സബ് ഇൻസ്പെക്ടർ ഉദയൻ.പി,പുത്തൂർ പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് പോലീസ് സബ് ഇൻസ്പെക്ടർ സുശീലൻ. റ്റി തുടങ്ങിയവർ യാത്രയയപ്പ് യോഗത്തിൽ സംഘടനയുടെ ആദരവ് ഏറ്റുവാങ്ങി.കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ പ്രസിഡന്റ് എം. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ കൊല്ലം റൂറൽ അഡിഷണൽ എസ് പി എസ്. മധുസൂദനൻ, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി. ഷൈനു തോമസ്,ഡി സി ആർ ബി, ഡി വൈ എസ് പി.റ്റി. അനിൽകുമാർ,കൊട്ടാരക്കര പോലീസ് ഇൻസ്പെക്ടർ ജോസഫ് ലിയോൺ, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന നിർവഹക സമിതി അംഗം അജിത് കുമാർ.റ്റി,പോലീസ് സൊസൈറ്റി സെക്രട്ടറി. ബി എസ് സനോജ്,കെ.പി.ഓ.എ ജില്ലാ ജോയിന്റ് സെക്രട്ടറി നിക്സൺ ചാൾസ്,വൈസ് പ്രസിഡന്റ് സുജിത്.എസ്.എൽ, സംസ്ഥാന നിർവഹകസമിതി അംഗം എസ്. നജീം,കെ.ഉണ്ണികൃഷ്ണ പിള്ള,ജി.ശ്രീകുമാർ,ദീപു.കെ. എസ്,ഷാജഹാൻ.എ,മധുക്കുട്ടൻ. റ്റി.കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പോലീസ് സംഘടനാ ഭാരവാഹികളും മറ്റ് പോലീസുദ്യോഗസ്ഥരും പങ്കെടുത്ത യാത്രയയപ്പ് യോഗത്തിൽ ജില്ലാ ട്രഷറർ ആർ.രാജീവൻ സ്വാഗതവും ജില്ലാ സെക്രട്ടറി സാജു. ആർ. എൽ കൃതജ്ഞതയും പറഞ്ഞു.
