കൊട്ടാരക്കര . അവണൂർ ഭാഗത്താണ് കുട്ടികളിൽ തക്കാളി പനി പടരുന്നത് . നെടുവത്തൂർ പഞ്ചായത്ത് അഞ്ചാംവാർഡ് ,കൊട്ടാരക്കര നഗരസഭ ഒന്നാം ഡിവിഷൻഅവണൂർ ഭാഗങ്ങളിലാണ് രോഗ ബാധ . തക്കാളി പനി ബാധിച്ച എട്ടോളം കുട്ടികളെ വിവിധ ആശുപത്രികളിൽ ചികിത്സ നേടി . രോഗം ബാധിച്ചവരിൽ അധികവും അവണൂർ അങ്കണവാടിയിൽ പോയ കുട്ടികളിലാണെന്ന് പരിസര വാസികൾ പറഞ്ഞു . ആദ്യലക്ഷണം പനിയിലായിരുന്നു . മരുന്ന് കഴിച്ചിട്ടും തുടർന്ന് വിട്ടുമാറാത്ത പനിയും ണ് ശരീര ഭാഗങ്ങളിലെ ചുവന്നു പൊങ്ങിയും ആഹാരം കഴിക്കാതെ വന്നതോടെ തക്കാളി പനി സ്ഥീതികരിക്കുകയായിരുന്നു .രോഗ ബാധ കൊച്ചു കുട്ടികളിൽ ആയതോടെ രക്ഷകർത്താക്കൾ ഭയത്തിലാണ് . നാവിലും മറ്റും കുമിളകൾ വരുന്നതോടെ കുട്ടികൾ ആഹാരം കഴിക്കാതെ ഷീണാവസ്ഥയിലാണ് . രോഗമുള്ളവരിൽ നിന്നും നേരിട്ടാണിത് പകരുന്നത്. രോഗികളായ കുഞ്ഞുങ്ങൾ തൊട്ട കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റും തൊടുന്നത് വഴി പോലും പകരാവുന്ന ഈ രോഗം നിയന്ത്രിക്കാൻ പാടാണ്.
