കൊട്ടാരക്കര : മഹാഗണപതി ക്ഷേത്രത്തിൽ മേടാതിരുവാതിര മഹോത്സവത്തിന് കൊടിയേറി. കഴിഞ്ഞ ദിവസം രാത്രി 7 .30 നും 8 .15 നും മദ്ധ്യേ തന്ത്രി മുഖ്യൻ തരണനല്ലൂർ എൻ പി പരമേശ്വരൻ നമ്പൂതിരിപാടിൻ്റെയും ക്ഷേത്രം മേൽശാന്തി വാമനൻ നമ്പൂതിരിയുടെയും ക്ഷേത്രം ഊരാണ്മക്കാരായ ഊമമ്പിള്ളി മന യു .എസ് നാരായൺ നമ്പൂതിരിപ്പാട് ,അകവൂർ മന കുഞ്ഞനിയൻ നമ്പൂതിരിപ്പാടിൻ്റെയും കാർമികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനം കൊല്ലം റൂറൽ പോലീസ് മേധാവി കെ ബി രവി ഐ പി എസ് ഭദ്ര ദീപം കൊളുത്തി നിർവഹിച്ചു. ചടങ്ങിൽ അധ്യക്ഷൻ ഉപദേശകസമിതി പ്രസിഡന്റ് ആർ അനിൽകുമാർ , വൈസ് പ്രസിഡന്റ് അശ്വിനിദേവ് , സെക്രട്ടറി ആർ വത്സല , ഉപദേശക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ക്ഷേത്ര കുളത്തിലെയും നഗരിയിലും ഒരുക്കിയിരിക്കുന്ന വൈദ്യുത ദീപാലങ്കാരത്തിൻ്റെ സ്വിച് ഓൺ കർമ്മം കെ എസ് ഈ ബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ എസ് ഉദയകുമാർ നിർവഹിച്ചു. എല്ലാ ദിവസവും ഉച്ചക്ക് അന്നദാനം ഉണ്ടായിരിക്കും. രണ്ടാം ഉത്സവം സാധാരണ പൂജാക്കൾക്കു പുറമെ രാവിലെ 9 .30 നു മുളങ്കാടകം മനോജ്കുമാർ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ ( രുഗ്മിണി സ്വയംവരം )11 മണിക്ക് പ്രഭാഷണം ( ശ്രീജിത്ത് കെ നായർ നീലേശ്വരം ) 12 നു അന്നദാനം 12 .15 നു ദശപുഷ്പം തിരുവാതിര കളി , 1 .30 മുതൽ 5 .15 നൃത്ത സന്ധ്യ വിവിധ ഡാൻസ് ഗ്രൂപ്പുകാലവതരിപ്പിക്കുക്കുന്ന നൃത്ത നൃത്യങ്ങൾ , 6 .30 നു ദീപാരാധന , രാത്രി 6 .45 നു പ്രഭാഷണം അഡ്വ ജയസൂര്യൻ ( പ്രസിഡന്റ് വിൻ വേൾഡ് ഫണ്ടേഷൻ ) 8 നു ശ്രീ ഭൂത ബലി എഴുന്നെള്ളത്തും വിളക്കും , 9 നു തേരേറ്റ് (ലക്ഷ്മി നാട്ടരങ്ങ് തിരുവനതപുരം , 11 .30 മുതൽ ഭക്തി ഗാന മഞ്ജരി നിസരി ഓർക്കസ്ട്ര കൊല്ലം
