ആലപ്പുഴ: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനു ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ആലപ്പുഴ ഗവണ്മെന്റ് ടി.ഡി. മെഡിക്കല്‍ കോളേജില്‍ 10 കോടി രൂപ ചെലവഴിച്ചു നടപ്പാക്കിയ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നൂതന സൗകര്യങ്ങള്‍ പരമാവധി ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സക്ക് എത്തുന്ന രോഗികള്‍ക്ക് താമസം കൂടാതെ അടിയന്തിര ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.മെഡിക്കല്‍ കോളേജിലെ സ്ത്രീ സൗഹൃദ വിശ്രമ മുലയൂട്ടല്‍ മുറി, നവീകരിച്ച മെഡിക്കല്‍ എജ്യൂക്കേഷന്‍ ട്രെയിനിംഗ് സെന്റര്‍, പുതുതായി നിര്‍മിച്ച കോവിഡ് ഐ.സി.യു, കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനം, വിവിധ വിഭാഗങ്ങളിലെ നൂതന ഉപകരണങ്ങള്‍,സി.സി.റ്റി.വി നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
