കൊട്ടാരക്കര : കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ആസാം സ്വദേശിയെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശിയായ അബു സൈദ് മൈനുദ്ധീനാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ഏഴേമുക്കാലോടെ പുലമൺ ജംഗ്ഷനിൽ മദ്യപിച്ചെത്തിയ പ്രതി റോഡിൻറെ നടുക്ക് കേറിനിൽക്കുകയും പിടിച്ചുമാറ്റാൻ ശ്രമിച്ച ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ അക്രമിക്കുകയുമായിരുന്നു. കൊട്ടാരക്കര സ്റ്റേഷനിലെ എസ്.ഐ ഷാജി അലക്സാണ്ടർ , എസ്.ഐ മധുസൂദനൻ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.
