പൂയപ്പള്ളി: വാപ്പാലയിൽ നിന്നും മലയാറ്റൂർ പള്ളിയിലേക്ക് തീർത്ഥടനത്തിനു പോയ ബസ്സിൽ മദ്യപിച്ച് ബഹളം വെച്ചതിനെ തുടർന്ന് യാത്രാമധ്യേ ഇറക്കിവിട്ടതിലുള്ള വിരോധം നിമിത്തം തീർത്ഥാടനം കഴിഞ്ഞു മടങ്ങി യാത്രക്കാരുമായി വന്ന ബസ്സ് പൂയപ്പള്ളി വാപ്പാല ജംഗ്ഷനിൽ വച്ച് ബൈക്കിൽ വാളുമായി എത്തി തടഞ്ഞു നിർത്തി ഒന്നാം പ്രതി സുബിനെ ബസ്സിൽ നിന്നും ഇറക്കി വിട്ട ഉമ്മന്നൂർ ചെപ്ര എന്ന സ്ഥലത്ത് മേൽകോഴിക്കോട്ടു വീട്ടിൽ ശ്രീജിത്തിനെ വെട്ടിക്കൊലപ്പെടുത്തും എന്നും മറ്റു പറഞ്ഞു ചീത്ത വിളിച്ചു വാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ ഓടാനാവട്ടം വാപ്പാല സുബിൻ നിവാസിൽ സുബിൻ.ബി.എസ്(29) സുഹൃത്തുക്കളായ ഉമ്മന്നൂർ തുറവൂർ പുളിക്കത്താഴതിൽ വിനീത ഭവനിൽ ബിബിൻ(29), ഉമ്മന്നൂർ വിലയന്തൂർ മൈലാടുംപൊയ്ക ശരത്ത് ഭവനിൽ ശരത്ത് ബാബു(29) എന്നിവരെ പൂയപ്പള്ളി പോലീസിന്റെ അറസ്റ്റ് ചെയ്തു.
