അന്തരിച്ചു
കൊച്ചി: തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു . 72 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. വർഷങ്ങളായി സിനിമയുടെ തിരക്കിൽ നിന്ന് വിട്ടുനിന്ന ജോൺപോൾ ആഴ്ചകളായി ആശുപത്രിക്കിടക്കയിലായിരുന്നു. പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് ഇന്ന്ഉ ച്ചയോടെ വിടചൊല്ലി. ഐഷ എലിസബത്താണ് ഭാര്യ. മകൾ ജിഷ ജിബി. പ്രണയമീനുകളുടെ കടല്‍ എന്ന കമല്‍ ചിത്രമാണ് ജോണ്‍പോള്‍ ഏറ്റവും ഒടുവില്‍ തിരക്കഥയെഴുതിയ മലയാളസിനിമ