ചടയമംഗലം: ലക്ഷങ്ങൾ വില മതിക്കുന്ന MDMA മയക്കുമരുന്ന് സംഭരിച്ചു വിൽപന നടത്തിയിരുന്നയാളെ ചടയമംഗലം പോലീസ് പിടികൂടി. നിലമേൽ ഹസീന മൻസിലിൽ ശ്രീലാൽ എന്ന് വിളക്കുന്ന സിയാദ്(31) എന്നയാളെയാണ് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തെത്തുടർന്ന് പരിശോധന നടത്തിയ പോലീസ് സംഘം ഇദ്ദേഹം താമസിച്ചിരുന്ന നിലമേൽ സിറ്റി ടവർ ലോഡ്ജിലെ മൂന്നാമത്തെ നിലയിലെ ഒന്നാമത്തെ മുറിയിൽ പരിശോധന നടത്തവേ ഒരു ഷൂസിൽ ഒളിപ്പിച്ചിരുന്നതായി കണ്ടെത്തിയ 29 ഗ്രാം MDMA കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾക്കെതിരെ കടയ്ക്കൽ സ്റ്റേഷനിൽ പോലീസുകാരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ട്. ചടയമംഗലം ഐ.എസ്.എച്ച്.ഒ ബിജു, എസ്.ഐ. മോനിഷ്, എസ്.ഐ മനോജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സനൽകുമാർ, സിവിൽപോലീസ് ഓഫീസർമാരായ മഹേഷ്, പ്രഭാത്, അൻസിലാൽ, ഹോം ഗാർഡ്മാരായ സുഭാഷ്,സജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
