ശൂരനാട് : ഭാര്യയുടെ പേരിലുള്ള വീടും വസ്തുവും വിൽക്കുന്നതിന് സമ്മതിക്കാത്തതിന്റെ വിരോധത്തിൽ വീടിനു പെട്രോൾ ഒഴിച്ച് തീവച്ച ഭർത്താവായ ശൂരനാട് തെക്ക് ഇരട്ടച്ചിറ നടുവിൽ ഭവനത്തിൽ മുരളി(50) ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം അഞ്ചാം തീയതിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വീട് വിൽക്കാൻ സമ്മതിക്കാത്തതിന്റെ വിരോധത്താൽ ഈ മാസം 5 നു വൈകിട്ട് 7 മണിയോടുകൂടി പ്രതിയായ മുരളി ഭാര്യയെ അസഭ്യം പറയുകയും വീടിനു തീവെക്കുകയുമാണ് ഉണ്ടായത്. ഏകദേശം നാല് ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായി കണക്കാക്കപ്പെടുന്നു. ശൂരനാട് ഐ എസ് എച്ച് യുടെ നിർദ്ദേശാനുസരണം എസ് ഐ ജേക്കബിന്റെ നേതൃത്വത്തിൽ cpo മാരായ ജയകുമാർ , പ്രമോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
