കൊല്ലം :ഡോ.ഗുരുഗോപിനാഥ് ട്രസ്റ്റ് കേരളയുടെ കൊല്ലം യൂണിറ്റായ കേരള നടനം അക്കാഡമിയുടെ നൃത്തപഠനാരംഭം വിഷുദിനത്തിൽ കൊച്ചുപിലാമൂട് റെഡ്ക്രോസ്സ് ഹാളിൽ വിമലഹൃദയ സ്കൂൾ സംഗീതാധ്യാപികയും ഗസൽ ഗായികയുമായ വലിയവീട് മ്യൂസിഷ്യൻ ജോസ്ഫിൻ ജോർജ് വലിയവീട് ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.വളരെയധികം ചിലവേറിയതാണ് നൃത്തപഠനം. തന്റെ കുഞ്ഞുപ്രായത്തിൽ നൃത്തം പഠിക്കുവാൻ ആഗ്രഹിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം അതിന് സാധിച്ചില്ല. എന്നാൽ സാമ്പത്തികം ഒരു പ്രശ്നമേ അല്ലാത്ത തരത്തിൽ സകലരിലേക്കും നൃത്തകലയെ കൊണ്ടെത്തിക്കുവാനുള്ള കേരള നടനം അക്കാഡമിയുടെ ശ്രമം അഭിനന്ദനാർഹവും അനുകരണീയവുമാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ ജോസ്ഫിൻ പറഞ്ഞു.കേരള നടനം അക്കാഡമി ജില്ലാ പ്രസിഡന്റ് ഡോ. പട്ടത്താനം വി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.റെഡ്ക്രോസ്സ് ഭാരവാഹികളായ സെക്രട്ടറി എസ്. അജയകുമാർ(ബാലു ), ട്രഷറർ നേതാജി ബി. രാജേന്ദ്രൻ, പി ആർ ഓ ജോർജ് എഫ് സേവ്യർ വലിയവീട്, കേരള നടന അക്കാഡമി സെക്രട്ടറി കെ. രാജേന്ദ്രൻ, നൃത്ത അദ്ധ്യാപിക ജി എസ് ആതിര എന്നിവർ സംസാരിച്ചു.കേരള നടനവും ഭരതനാട്യവും ആണ് പ്രധാനമായി ഇവിടെ പഠിപ്പിക്കുന്ന നൃത്തരൂപങ്ങൾ.ഞായറാഴ്ചകളിൽ രണ്ടു മണി മുതൽ അഞ്ചു മണി വരെയാണ് ക്ളാസുകൾ നടക്കുക.കൂടുതൽ വിവരങ്ങൾക്ക് 93497 07903 എന്ന നമ്പറിൽ വിളിക്കാം.