നെമ്മാറ : ഇടപാടുകാർക്ക് കൈമാറാൻ കൊണ്ടുവന്ന ഒന്നര കിലോ ഗ്രാം കഞ്ചാവുമായി യുവാവിനെ ഡാൻസാഫ് സ്ക്വാഡും , നെമ്മാറ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ അറസ്റ്റു ചെയ്തു.
പാലക്കാട്, കണ്ണാടി , തരുവക്കുറുശ്ശി സ്വദേശി ഗിരീഷ്(33) നെയാണ് കഞ്ചാവുമായി പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നെമ്മാറ വിത്തനശ്ശേരിയിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവിന് ഒരു ലക്ഷം രൂപ വില വരും . പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പാലക്കാട് ജില്ലാ പോലീസ് മേധാവി R. വിശ്വനാഥ് IPS ൻ്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ DySP M . അനിൽകുമാർ, നെ മ്മാറ സബ് ഇൻസ്പെക്ടർ പ്രമോദ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.