എറണാകുളം: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ രൂപീകരിച്ചിട്ടുള്ള ഡയാലിസിസ് രോഗികള്‍ക്കുള്ള ചികിത്സാ സഹായ പദ്ധതിയില്‍ പുതിയ അപേക്ഷകള്‍ക്കുള്ള സമയപരിധി ദീർഘിപ്പിച്ചു.പദ്ധതി പ്രകാരം നിലവില്‍ ചികിത്സാ സഹായം ലഭിക്കുന്ന മുഴുവന്‍ രോഗികള്‍ക്കുള്ള ചികിത്സ പദ്ധതി തുടരുമെന്നും അവര്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടന്നും പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു. ഏപ്രില്‍ 23ന്് മുമ്പായി ചികിത്സാ സഹായം ആവശ്യമുള്ള പുതിയ ആളുകള്‍ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു. പഴയ ആശുപത്രികള്‍ മാറിയവര്‍ പുതുക്കിയ അപേക്ഷകള്‍ നല്‍കണം.
