കൊല്ലം: എഴുകോണ്‍ കടയ്ക്കോട് സ്വദേശി സുവ്യ ആത്മഹത്യ ചെയ്തത് ഭര്‍തൃമാതാവിന്റെ മാനസിക പീഡനത്തെ തുടര്‍ന്നെന്ന് പരാതി. മാനസിക പീഡനത്തെ കുറിച്ച് പിതാവിന്റെ സഹോദരി സുജാതയ്ക്ക് അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്തുവന്നു. ഭര്‍തൃമാതാവ് സുവ്യക്ക് ജോലിയില്ലാത്തതിന്റെ പേരില്‍ യുവതിയെ നിരന്തരം പീഡിപ്പിക്കുന്നുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. വാട്സാപ്പ് സന്ദേശങ്ങളില്‍ ഇക്കാര്യം വ്യക്തമാകുന്നുണ്ട്. കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് വന്നപ്പോഴാണ് സുവ്യ ആത്മഹത്യ ചെയ്തത്. ‘എന്നോട് ക്ഷമിക്കണം. മോനെ നല്ലോണം നോക്കാന്‍ പറയണം. എന്ത് സംഭവിച്ചാലും അവനെ ഇവിടെ നിര്‍ത്തരുത്. അവിടെ വരുമ്പോള്‍ മാത്രമാണ് കുറച്ചാശ്വാസം കിട്ടുന്നത്. എനിക്കെന്ത് സംഭവിച്ചാലും അതിന് കാരണം വിജയമ്മയാണ്. എത്ര പ്രശ്നമുണ്ടാക്കിയാലും ഭര്‍ത്താവ് ഒന്നും പറയില്ല. ഞാന്‍ പോകുവാണ്’. സുവ്യ ശബ്ദസന്ദേശത്തില്‍ പറയുന്നു.
