കൊട്ടാരക്കര : വാർഡ് മെമ്പറെ മർദിച്ചതിൽ പ്രതിഷേധിച്ചു ബിജെപി പോലീസ്റ്റേഷൻ മാർച്ച് നടത്തി നെടുവത്തൂർ പഞ്ചായത്ത് അംഗം ശരത് തങ്കപ്പനെ പോലീസ് അകാരണമായി മർദിച്ചതിൽപ്രതിഷേധിച്ചു ബിജെപി കൊട്ടാരക്കര പോലീസ്റ്റേഷനിലേക്കു മാർച്ച് നടത്തി . വൈകിട്ട് 5 .30 നു റെയിൽവേ സ്റ്റേഷനിൽ നിന്നാരംഭിച്ച മാർച്ച് പോലീസ്റ്റേഷനു മുന്നിൽ തടഞ്ഞു . തുടർന്ന് ടോഗം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു . യോഗത്തിൽ എസ് സി മോർച്ച ജില്ല പ്രസിഡന്റ് ബബുൽ ദേവ് മുഖ്യപ്രഭാഷണംനടത്തി. നെടുവത്തൂർ രാജഗോപാൽ , ശ്രീനിവാസൻ ,അനീഷ് കിഴക്കേക്കര ,അഡ്വ രാജേന്ദ്രൻ ,ദിലീപ് ,വാർഡ് മെമ്പർ മ്മാര് എന്നിവർ മാർച്ചിന് നേതൃത്വം നൽകി .