കെ സ്വിഫ്റ്
ഉദ്ഘാടനത്തിനെതിരേയും, മാർച്ച് മാസത്തെ ശമ്പളം ഇതുവരെയും നൽകാത്തതിലും പ്രതിഷേധിച്ച് കെ എസ് ടി ഈ എസ് (ബിഎംഎസ് ) കൊട്ടാരക്കര യൂണിറ്റിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ ഈസ്റ്റ് ജില്ലാ സെക്രട്ടറി എം . ഗിരീഷ് കുമാർ ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ എസ് ആർ ടി സി യുടെ സ്വത്ത് വകകൾ കെ സ്വിഫ്റ്റ് പറഞ്ഞ് സ്വകാര്യ വത്കരിക്കുകയും കെ എസ് ആർ ടി സി യിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച് വിടുകയും ചെയ്യാനുള്ള തന്ത്രമാണ് K- Swift എന്നത് .കെ എസ് ആർ ടി സി യിലെ റൂട്ടും, ബസും ഉപയോഗിച്ച് സ്വകാര്യ കുത്തകമുതലാളിമാരുടെ കൈകളിലേക്ക് എത്തിക്കാനാണ് ഇടതുപക്ഷ സർക്കാർ ചെയ്യുന്നതെന്ന് ഉത്ഘാടകനായ എം . ഗിരീഷ് കുമാർ പറഞ്ഞു. ധർണ്ണയിൽ സംസ്ഥാന സെക്രട്ടറി സതി കുമാർ , യൂണിറ്റ് സെകട്ടറി സതീഷ് കുമാർ , അജിൽ, അജിത് കുമാർ , മണികണ്ഠൻ, ലൈജു, ജയപ്രസാദ്, തുടങ്ങിയവർ നേതൃത്വം നൽകി.