കൊട്ടാരക്കര : മദ്യപിച്ച് ജോലി ചെയ്ത പോലീസുകാരന് സസ്പെന്ഷൻ. ചടയമംഗലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വിജു .കെ യെയാണ് അന്വേഷണ വിധയമായി സസ്പെൻഡ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടേതാണ് നടപടി. കഴിഞ്ഞ ബുധനാഴ്ച്ച കൊട്ടാരക്കര ഡി.വൈ.എസ്.പിയുടെ നൈറ്റ് പട്രോളിംഗിനിടയിൽ ഹൈവേ പട്രോളിങ് വാഹനത്തിൽ മദ്യപിച്ചു ഡ്യൂട്ടി ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടതിനെതുടർന്നാണ് നടപടി.
