കൊട്ടാരക്കര: ഓർമ്മ ശക്തിയിൽ പ്രായത്തെ വെല്ലുന്ന പക്വതയുമായി നാലു വയസുകാരി അമല. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്(സൂപ്പർ ടാലന്റഡ് കിഡ് ), കലാം വേൾഡ് റെക്കോർഡ് എന്നി മുന്ന് റെക്കോർഡുകൾ കരസ്ഥമാക്കി ഈ കൊച്ചു മിടുക്കി എല്ലാവരെയും അംബരിപ്പിച്ചിരിക്കുകയാണ്.കേരളത്തിലെ പതിനാലു ജില്ലകളുടെ പേരുകൾ, ഏഴ് ലോകാൽഭുതങ്ങൾ, പതിനാലു ഇൻഡ്യൻ പ്രസിഡൻ്റുമാരുടെ പേരുകൾ തുടങ്ങി ദേശീയ പക്ഷിയും ദേശീയ മൃഗം ഒക്കെ അമലയുടെ നാവിൽ നിന്ന് അനർഗളം ഒഴുകിയെത്തും. 60 ൽ പരം ചോദ്യോത്തരങ്ങളാണ്ഹൃദിസ്ഥമാക്കിയിരിക്കുന്നത്. ഇളമാട് കോട്ടക്കവിള പുത്തൻ വീട്ടിൽ ബിജു ജോണി – മോൻസി ദമ്പതികളുടെ ഏക മകളാണ്.
മാതാപിതാക്കളും മാതൃസഹോദരൻ മനുവുമാണ് അമലയുടെ കഴിവുകൾ കണ്ടെത്തി പ്രോൽസാഹനം നൽകുന്നത്.
