അഞ്ചൽ : സംസ്ഥാനത്തുടനീളം വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയായ മേലില ചെത്തടി ഷഫീഖ് മൻസിൽ സതീഷ് എന്ന് വിളിക്കുന്ന റഫീഖിനെ(41) അഞ്ചൽ പോലീസ് അറസ്റ്റു ചെയ്തു. അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഏറം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വഞ്ചി കുത്തി തുറന്നു പണം മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ടാണ് സതീഷ് അറസ്റ്റിലായത്.23 – 2 – 2022 രാത്രിയിൽ ഏറം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിടപ്പള്ളി സ്റ്റാഫ് റൂം ഓഫീസ് റൂം എന്നിവയുടെ പൂട്ടൂകൾ പൊളിക്കുകയും സ്റ്റാഫ് റൂമിൽ സൂക്ഷിച്ചിരുന്ന കാണിക്ക വഞ്ചികൾ പൊളിച്ചാണ് മോഷ്ടിച്ചത് . കൊട്ടാരക്കര, കടക്കൽ, ചടയമംഗലം,ആറ്റിങ്ങൽ, തിരുവനന്തപുരം തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി മോഷണ കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളുമാണെന്ന് വ്യക്തമായിട്ടുള്ളതാണ്. അഞ്ചൽ എസ്.എച്.ഒ. K G ഗോപകുമാർ, എസ് ഐ. ജ്യോതിഷ് എസ് ഐ ജോൺസൻ എ എസ് ഐ ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ് ചെയ്തത് .
